ഷൊർണൂർ - കണ്ണൂർ മെമു മംഗളുരുവിലേക്ക് നീട്ടുന്നത് പരിഗണിക്കുമെന്ന പ്രഖ്യാപനം യാത്രാദുരിതത്താൽ നട്ടം തിരിയുന്ന പതിവ് യാത്രക്കാർക്ക് പ്രതീക്ഷയാവുന്നു
കാസർകോട് : ഷൊർണൂർ - കണ്ണൂർ മെമു മംഗളുരുവിലേക്ക് നീട്ടുന്നത് പരിഗണിക്കുമെന്ന പ്രഖ്യാപനം യാത്രാദുരിതത്താൽ നട്ടം തിരിയുന്ന കാസർകോട്, കണ്ണൂർ ജില്ലകളിലെ പതിവ് യാത്രക്കാർക്ക് പ്രതീക്ഷയാവുന്നു. രാവിലെയും വൈകിട്ടുമുള്ള യാത്രാദുരിതത്തിന് വലിയൊരു അളവോളം ആശ്വാസമാകുന്നതാണ് റെയിൽവെ മന്ത്രിയുടെ പ്രഖ്യാപനം. എം രാജഗോപാലൻ എംഎൽഎ നൽകിയ നിവേദനത്തിന് മറുപടിയായാണ് മെമു നീട്ടുന്നത് പരിഗണിക്കാൻ റെയിൽവേ ഡയറക്ടറേറ്റിന് നിർദേശം നൽകിയത്. ഇക്കാര്യം റെയിൽമന്ത്രി അശ്വനി വൈഷ്ണവ് രാജഗോപാലൻ എംഎൽഎയെ രേഖാമൂലം അറിയിച്ചത്. സാങ്കേതിക തടസങ്ങൾ ഇല്ലാത്തതിനാൽ ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന മെമു രാവിലെ 9.10ന് കണ്ണൂരിൽ എത്തുന്നുണ്ട്. ഒമ്പത് മണിക്കൂറാണ് ഈ ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കിടക്കുന്നത്. ഒറ്റ പാസഞ്ചർ ട്രെയിൻ മാത്രമുള്ള കണ്ണൂർ- മംഗളുരു റൂട്ടിലേക്ക് മെമു നീട്ടണമെന്ന് യാത്രക്കാരുടെ സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. കാസർകോട് ജില്ലാ വികസന സമിതിയോഗവും ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കി. എന്നാൽ കാസർകോട് എംപി ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്താൻ
No comments