Breaking News

കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ആട്ടഗദ്ദെ ഗോത്രകലാ സംഘം വരുന്നു.. മംഗലംകളി, കൊറഗ നൃത്തം, കുടിയ നൃത്തം, എരുതുകളി എന്നീ തദ്ദേശീയ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള ട്രൂപ്പ് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു

കാസർകോട് : കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ആട്ടഗദ്ദെ ഗോത്രകലാ സംഘം വരുന്നു. മംഗലംകളി, കൊറഗ നൃത്തം, കുടിയ നൃത്തം, എരുതുകളി എന്നീ തദ്ദേശീയ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള ട്രൂപ്പ് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡാൺ പരിശീലനം സർടിഫിക്കറ്റ് വിതരണം, സ്നേഹിത ജന്റർ സെന്ററിൽ ഒരു ലക്ഷം പുസ്തകങ്ങളുടെ ലൈബ്രറി സ്ഥാപിക്കുന്നതിലേക്കുള്ള പുസ്തക സമാഹരണം, കൊറഗ പ്രൊജക്ട് - ലിറ്റിൽ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'ഒന്നാനാം കുന്നിൻമേൽ ഓരേടി മണ്ണിൻമേൽ' പുസ്തക പ്രകാശനം എന്നിവയും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ എം കിഷോർകുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ മിഷൻ കോർഡിനേറ്റർ കെ രതീഷ് കുമാർ സ്വാഗതവും ആയിഷ ഇബ്രാഹിം നന്ദിയും പറഞ്ഞു.

No comments