Breaking News

ഉരുവച്ചാലിൽ യുവതിയെ തീകൊളുത്തി കൊന്ന യുവാവും മരിച്ചു ഇരിക്കൂർ കുട്ടാവ് സ്വദേശി പട്ടേരി ജിജേഷ് (35) ആണ് മരിച്ചത്


കുറ്റ്യാട്ടൂർ: കണ്ണൂർ ഉരുവച്ചാലിൽ യുവതിയെ തീകൊളുത്തി കൊന്ന യുവാവും മരിച്ചു. ഇരിക്കൂർ കുട്ടാവ് സ്വദേശി പട്ടേരി ജിജേഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയെ (39) ആണ് ജിജേഷ് വീട്ടിൽക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയത്. വെള്ളിയാഴ്ചയാണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവീണയുടെ മരണം. കുറ്റ്യാട്ടൂർ സ്വദേശി അജീഷ് ആണ് പ്രവീണയുടെ ഭർത്താവ്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവം. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് അജീഷിന്റെ വീട്ടിലെത്തിയ ജിജേഷ് വീട്ടിൽ കയറിയ ഉടനെ അടുക്കളയിൽ വച്ച് പ്രവീണയുടെ ദേഹത്തേക്ക് പെട്രോളോഴിച്ച്

തീകൊളുത്തുകയായിരുന്നു. അജീഷിന്റെ അച്ഛനും സഹോദരിയുടെ മകളും സംഭവസമയം വീട്ടിലുണ്ടായിരുന്നു. ഇവർ ബഹളം വച്ചതോടെ നാട്ടുകാരും പിന്നാലെ പൊലീസുമെത്തുകയായിരുന്നു.

സംഭവത്തിൽ ജിജേഷിനും സാരമായി പൊള്ളലേറ്റിരുന്നു. ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച പുലർച്ചയോടെ ചികിത്സയിലിരിക്കെയായിരുന്നു പ്രവീണയുടെ മരണം. ഇരുവരും മുൻപരിചയക്കാരായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ എസിപി പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

No comments