Breaking News

കർഷക മോർച്ച കാസറഗോഡ് ജില്ലാ പ്രസിഡൻ്റായി സുകുമാരൻ കാലിക്കടവിനെ തെരഞ്ഞെടുത്തു

 


കാഞ്ഞങ്ങാട് : കർഷക മോർച്ച കാസറഗോഡ് ജില്ലാ പ്രസിഡൻ്റായി
സുകുമാരൻ കാലിക്കടവിനെ തെരഞ്ഞെടുത്തു. പഴയ ഹോസ്ദുർഗ് നിയോജക മണ്ഡലം ബി.ജെ.പി. പ്രസിഡൻ്റ്, കാസറഗോഡ് ജില്ലാ സെക്രട്ടറി, കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ്,പൂതങ്ങാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്,  കോടോം -ബേളൂർ ഗ്രാമ പഞ്ചായത്തംഗം, തുടങ്ങിയ ചുമതലകൾ മുമ്പ് വഹിച്ചിരുന്നു. ചെസ്സ് അസോസ്സിയേഷൻ കാസറഗോഡ് ജില്ലാ പ്രസിഡൻ്റുകൂടിയാണ് സുകുമാരൻ കാലിക്കടവ്.

No comments