ബെംഗളൂരുവില്‍ നിന്ന് വന്ന സ്വകാര്യ സ്ലീപ്പർ ബസ്, ഒരു യാത്രക്കാരൻ കിടന്ന ബെഡ്ഡിൽ 3 സിപ് ലോക്ക് കവറിലായി 50 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ
മാനന്തവാടി: ഓണത്തോട് അനുബന്ധിച്ച് വയനാട്ടിലെ അതിര്‍ത്തി മേഖലകളിലും മറ്റും തുടരുന്ന പോലീസ് പരിശോധനയില്‍ കുടുങ്ങി ലഹരിമാഫിയ. അമ്പത് ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ തിരുനെല്ലി പോലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. താമരശ്ശേരി കണ്ണപ്പന്‍കുണ്ട് വെളുത്തേന്‍കാട്ടില്‍ വീട്ടില്‍ വി.കെ മുഹമ്മദ് ഇര്‍ഫാന്‍ (22) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് വരുകയായിരുന്ന സ്വകാര്യ സ്ലീപ്പര്‍ ബസിലെ പരിശോധനയിലാണ് ഇര്‍ഫാന്‍ വലയിലായത്. ബസിലെ യാത്രക്കാരനായ ഇയാള്‍ കിടന്ന ബെഡില്‍ മൂന്ന് സിപ് ലോക്ക് കവറുകളില്‍ സൂക്ഷിച്ച 50.009 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. തിരുനെല്ലി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന
No comments