Breaking News

വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ ഏകദിന ചെസ്സ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു


വെള്ളരിക്കുണ്ട് : വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏകദിന ചെസ്സ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 9 രണ്ടാം ശനിയാഴ്ച രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണിവരെ വെള്ളരിക്കുണ്ട് വ്യാപാര ഭവനിലാണ് ക്യാമ്പ് . സ്കൂൾ വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പ്രവേശനം. പേരുവിവരങ്ങൾ ഓഗസ്റ്റ് 8 നകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. el: https://forms.gle/ fQbMPuxGeZjCTkcv9

കുട്ടികളിൽ ബുദ്ധിപരമായ കഴിവുകളുടെ വികാസത്തിനും മൂല്യാത്മക സ്വഭാവ രൂപീകരണത്തിനും ഏറെ സഹായകരമായ ചെസ്സ് എന്ന ലോക പ്രശസ്തമായ വിനോദത്തിന്റെ ശാസ്ത്രീയമായ അടിസ്ഥാന പാഠങ്ങൾ പകർന്നു നല്കുന്ന പ്രസ്തുത ക്യാമ്പിലേക്ക് ചെസ്സിനേയും അതിന്റെ പഠന രീതികളേയും കുറിച്ചു പരിചയപ്പെടാനും മനസ്സിലാക്കാനും ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘടകർ അറിയിച്ചു .

ജില്ല / സംസ്ഥാന / ദേശീയ തലങ്ങളിൽ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന മത്സര ങ്ങളിൽ പങ്കെടുക്കുന്നവർക്കും ഉന്നത വിജയങ്ങൾ നേടുന്നവർക്കും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ പല തരത്തിൽ പ്രയോജനപ്പെടുന്നവയാണ്:

കൂടുതൽ വിവരങ്ങൾക്ക് : 9061 822 468,  9495 777 070 , 6282 415 441,  9605 231 010


No comments