മാലക്കല്ല് ട്രഷറിക്ക് സമീപം കെഎസ്ഇബി അധികൃതർ ഓടയിൽ വൈദ്യുതി തൂൺ സ്ഥാപിച്ച നിലയിൽ
രാജപുരം : കെഎസ്ഇബി അധികൃതരുടെ അനാസ്ഥ കാരണം മഴവെള്ളം റോഡിലേക്ക് ഒഴുകുന്നു. മലയോരത്ത് മിക്കയിടത്തും റോഡുകളിൽ ഓവുചാൽ ഉണ്ടെങ്കിലും പല സ്ഥലത്തും വൈദ്യുതി തൂണുകൾ ഓടയിൽ കുഴിച്ചിടുന്നതായി വ്യാപക പരാതിയുണ്ട്. ജീവനക്കാർ വെള്ളമൊഴുകുന്ന ഓടയിലാണ് തൂണുകൾ സ്ഥാപിക്കുന്നത്. ഇത് കാരണം ഓവുചാൽ തടസ്സപ്പെട്ട് മഴവെള്ളം റോഡിലേക്ക് ഒഴുകുന്നു. പ്രദേശവാസികൾ പരാതി പറഞ്ഞിട്ടും ഫലമില്ല. കഴിഞ്ഞ ദിവസം മാലക്കല്ല് ട്രഷറിക്ക് സമീപം മാലക്കല്ല് കുറ്റിക്കോൽ പിഡബ്ല്യുഡി റോഡിന്റെ ഓട നികത്തിയാണ് തൂൺ സ്ഥാപിച്ചത്.
No comments