Breaking News

വിഭജന ഭീതി ദിനാചരണ പരിപാടി ; കാസർകോട് ഗവ. കോളേജിൽ എസ് എഫ് ഐ - എ ബി വി പി സംഘർഷം


കാസർകോട് : സംസ്ഥാനത്തെ കോളേജുകളിൽ വിഭജന ഭീതി ദിനാചരണ പരിപാടികൾ പാടില്ലെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തെ വെല്ലുവിളിച്ച് പെരിയയിലെ കേന്ദ്ര സർവ്വകലാശാലയിൽ പരിപാടി നടത്തി. വ്യാഴാഴ്ച പുലർച്ചെ 12.15 മണിയോടെയാണ് പരിപാടി നടന്നത്. എ ബി വി പി ദേശീയ നിർവ്വാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പന്തം കൊളുത്തി ക്യാമ്പസിനകത്ത് നടത്തിയ പരിപാടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പരിപാടി നടത്താൻ അനുവദിക്കില്ലെന്നു എസ് എഫ് ഐയും കെ എസ് യു വും പ്രഖ്യാപിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് പരിപാടി പുലർച്ചെ തന്നെ നടത്തിയത്.

അതേസമയം വിഭജന ഭീതി ദിനാചരണ പരിപാടി കാസർകോട് ഗവ. കോളേജിൽ സംഘർഷത്തിനു ഇടയാക്കി. എ ബി വി പി പ്രവർത്തകർ സ്ഥാപിച്ച പോസ്റ്റർ എസ് എഫ് ഐ പ്രവർത്തകർ കീറി നശിപ്പിച്ചതിനെ ചൊല്ലിയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. എം എസ് എഫ്, എ ബി വി പി പ്രവർത്തകർ ക്യാമ്പസിനു അകത്തും പുറത്തും സംഘടിതരായി നിൽക്കുകയാണ്. ഇതിനിടയിൽ എ ബി വി പി പ്രവർത്തകർ വീണ്ടും പോസ്റ്റർ പതിച്ചു. പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

No comments