Breaking News

കേരള പി.എസ്.സിയുടെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പന്നിയെറിഞ്ഞകൊല്ലി ഉന്നതിയിലെ സുനിത എസിനെ ബി.ജെ.പി ആദരിച്ചു


പരപ്പ : കേരള പി.എസ്.സിയുടെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഗ്രേഡ് 2 പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പന്നിയെറിഞ്ഞകൊല്ലി ഉന്നതിയിലെ സുനിത എസിന് ബി.ജെ.പി പരപ്പ ബുത്ത് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. ബി.ജെ.പി കി കരിന്തളം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പ്രമോദ് വർണം ഉപഹാരം നൽകി. സി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മധുവട്ടിപ്പുന്ന, കുഞ്ഞികൃഷ്ണൻ മുണ്ടത്തടം എന്നിവർ സംസാരിച്ചു

No comments