കോടോം ബേളൂർ ഗ്രാമപഞ്ചായത്തും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന എ ബി സി ഡി ക്യാമ്പയിൻ ബേളൂരിൽ നടന്നു
ജില്ലാ ഭരണകൂടവും പട്ടികവർഗ്ഗ വികസന വകുപ്പും കോടോം ബേളൂർ ഗ്രാമപഞ്ചായത്തും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന എ ബി സി ഡി ക്യാമ്പയിൻ ബേളൂർ ശ്രീ ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
ഡെപ്യൂട്ടി കളക്ടർ റമീസ് രാജ മുഖ്യാതിഥിയായി അക്ഷയ ഡി പി എം കപിൽ ദേവ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് പി ദാമോദരൻ സ്വാഗതം പറഞ്ഞു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശൈലജ കെ ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി ഗോപാലകൃഷ്‌ണൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ എസ്, വെള്ളരിക്കുണ്ട് തഹസിൽദാർ മുരളിധരൻ പി വി, പഞ്ചായത്ത് സെക്രട്ടറി വിപിൻ എസ് ജി,
പരപ്പ ടി ഡി ഒ കെ മധുസൂദനൻ, അക്ഷയ എ പി സി സന്തോഷ് കുമാർ ,പനത്തടി ടി ഇ ഒ ,സലീം താഴെ കൊറോത്ത്, മെഡിക്കൽ ഓഫീസർ ഡോക്ടർ കൃപേഷ് എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ ആകെ മൊത്തം 420 പേർ പങ്കെടുത്തു. ക്യാമ്പ് വഴി 102 വോട്ടേഴ്സ് ഐഡി , 54 റേഷൻ കാർഡ് ,111 ആധാർ , 31 ജനന മരണ രജിസ്ട്രേഷൻ , 52 ആരോഗ്യ ഇൻഷുറൻസ്, 12 ബാങ്ക് അക്കൗണ്ട് എന്നിവ വിതരണം ചെയ്തു. പൊതുജനങ്ങൾക്ക് ആകെ 362 സേവനങ്ങൾ നൽകി.
No comments