റിട്ടയേർഡ് എസ് ഐ സച്ചിൻമയന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് പരപ്പയിൽ അനുശോചന യോഗം ചേർന്നു
പരപ്പ : മരണപ്പെട്ട റിട്ടയേർഡ് എസ് ഐ സച്ചിൻമയന്റെ മൃതദേഹം പരപ്പയിലെ തറവാട് വീട്ടിൽ സംസ്കരിച്ചു. വെള്ളരിക്കുണ്ട് എസ് ഐ കെ പി രമേശന്റെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു . സഹപ്രവർത്തകരും നൂറുകണക്കിന് ആൾക്കാരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് നടന്ന അനുശോചന യോഗത്തിൽ ബിജെപിയുടെ മുതിർന്ന നേതാവ് വേലായുധൻ കൊടവലം,കെ ബാലൻ മാസ്റ്റർ, വി ബാലകൃഷ്ണൻ, കരിച്ചേരി പ്രഭാകരൻ,പ്രമോദ് വർണ്ണം,എ ആർ രാജു,മധു വട്ടിപ്പുന്ന, വി ബാലകൃഷ്ണൻ, കെ കരിയൻ, കെ കുഞ്ഞമ്പു നായർ, തമ്പാൻ മാസ്റ്റർ, കരിമ്പിൽ രാധാകൃഷ്ണൻ, സി കുഞ്ഞികൃഷ്ണൻ മാസ്റ്റർ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
No comments