Breaking News

കെ.പി.എസ്.ടി.എ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് സംഘടിപ്പിക്കുന്ന മാറ്റൊലി വിദ്യാഭ്യാസ പരിവർത്തനയാത്രയ്ക്ക് സെപ്റ്റംബർ 16 ന് കാഞ്ഞങ്ങാട് സ്വീകരണം നൽകും


കെ.പി. എസ് ടി എ സംസ്ഥാന സമിതി സെപ്റ്റംബർ 15 മുതൽ 27 വരെ തീയതികളിൽ '/ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് സംഘടിപ്പിക്കുന്ന മാറ്റൊലി വിദ്യാഭ്യാസ പരിവർത്തനയാത്രയ്ക്ക് സെപ്റ്റംബർ 16 ന് കാഞ്ഞങ്ങാട് സ്വീകരണം നൽകും. അതിൻ്റെ വിജയത്തിനായി ചേർന്ന സംഘാടക സമിതി യോഗം ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. കെ.പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി.കെ ഗിരീഷ് അധ്യക്ഷനായിരുന്നു. മുൻ ഡിസിസി പ്രസിഡൻ്റ് ഹക്കിം കുന്നിൽ കെ പി സി സി സെക്രട്ടറി എം അസൈനാർ, ഡിസിസി സെക്രട്ടറി പി വി സുരേഷ്, കെ പി എസ് ടി എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ പി ശശിധരൻ, അലോഷ്യസ് ജോർജ്, ജില്ലാ സെക്രട്ടറി കെ ഗോപാല കൃഷ്ണൻ, സുഗതൻ കെ, സജിത്ത് കെ , ജയൻ സി.ഇ , ബാബുരാജ് എൻ കെ , രാജേഷ് കുമാർ കെ, അനുപ്കുമാർ  എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ

സുരേഷ് പി.വി (ചെയർമാൻ)

സജിത്ത് കെ കെ (വർക്കിംഗ് ചെയർമാൻ)

കേശവൻ എസ് പി (കൺവീനർ)

അനുപ് കുമാർ  ടി വി (ട്രഷറർ)

No comments