കെഎസ്ടിഎ ചിറ്റാരിക്കാൽ ഉപജില്ല കമ്മിറ്റി പരപ്പയിൽ സംഘടിപ്പിച്ച പതാകദിന പൊതുയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു
പരപ്പ : കെഎസ്ടിഎ അടക്കമുള്ള ഇന്ത്യയിലെ അധ്യാപക സംഘടനയുടെയെല്ലാം പൊതു സംഘടനയായ എസ്ടിഎഫ്ഐയുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായി പരപ്പയിൽ പതാകദിന പൊതുയോഗം സംഘടിപ്പിച്ചു. കെഎസ്ടിഎ ജില്ലാ ജോയിൻ്റ് സെക്രട്ടറി എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കൽ ഉപജില്ലാ പ്രസിഡൻ്റ് വി അനിതകുമാരി അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡൻ്റ് പി എം ശ്രീധരൻ, എം ബിജു, വി കെ റീന, സി ഷെെജു, കെ വി രാഗേഷ് എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി എം വി പ്രമോദ് കുമാർ സ്വാഗതവും ട്രഷറർ കെ ഭാഗ്യേഷ് നന്ദിയും പറഞ്ഞു.
No comments