Breaking News

കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്ന നടപടികൾക്ക് വെള്ളരിക്കുണ്ടിൽ തുടക്കം


വെള്ളരിക്കുണ്ട് :  കൃഷിയിടങ്ങളില്‍ ഇറങ്ങി വിളവുകള്‍ തിന്ന് നശിപ്പിച്ച് വിഹരിക്കുന്ന കാട്ടുപന്നികളെ കണ്ടാലുടന്‍ വെടിവച്ച് കൊല്ലാന്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് ഇട്ട് ബളാൽ പഞ്ചായത്ത്..

പന്നി ശല്യം കൊണ്ട് പൊറുതിമുട്ടിയ വെള്ളരി ക്കുണ്ട് ടൗണി നോട്‌ ചേർന്ന പ്രകാശ് എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ പ്രസിഡന്റ് രാജുകട്ടക്കയം ഉത്തരവിട്ടത്..ശനിയാഴ്ച രാവിലെ  10 മണിക്ക് ഉത്തരവിട്ട് മണി ക്കൂറുകൾ ക്കുള്ളിൽ തന്നെ പന്നിയെ വെടിവെച്ചു..

കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ വെടിവെച്ചു കൊല്ലാൻ ലൈസൻസ് ഉള്ളവരാണ് പന്നി വേട്ടയിൽ പങ്കെടുത്തത്..

ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. വാർഡ് മെമ്പർ വിനു കെ. ആർ. എന്നിവർ പന്നി വേട്ടയ്ക്ക് നേതൃത്വം നൽകുന്നു..

No comments