Breaking News

ബോവിക്കാനത്ത് തെരുവു നായ്ക്കളെ വന്ധ്യംകരിക്കാൻ ഒന്നരക്കോടി രൂപ ചെലവിൽ സ്ഥാപിച്ച എബിസി കേന്ദ്രം മൂന്നു ദിവസത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കും


കാസർകോട്: മുളിയാറിലെ ബോവിക്കാനത്തു തെരുവു നായ്ക്കളെ വന്ധ്യംകരിക്കാൻ ഒന്നരക്കോടി രൂപ ചെലവിൽ സ്ഥാപിച്ച എബിസി കേന്ദ്രം മൂന്നു ദിവസത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കുമെന്നു കേന്ദ്രസംഘം അറിയിച്ചു. കെട്ടിട നിർമ്മാണം ദേശീയ മൃഗക്ഷേമ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് നടപ്പാക്കിയതെന്നു കേന്ദ്രം സന്ദർശിച്ച കേന്ദ്ര സംഘം സമ്മതിച്ചു. കേന്ദ്രം മാസങ്ങൾക്കു മുമ്പു മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനം ചെയ്തിട്ടും തുറന്നു പ്രവർത്തിക്കാൻ അനുമതി വൈകുന്നതിൽ പ്രതിഷേധിച്ചു സിപിഐ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. അതേ സമയം ലക്ഷങ്ങൾ ചെലവിട്ടു കാസർകോട് റെയിൽവെ സ്റ്റേഷൻ പരിസരത്തും തൃക്കരിപ്പൂർ കൊയോങ്കരയിലും സ്ഥാപിച്ചിട്ടുള്ള എബിസി കേന്ദ്രങ്ങളിൽ ഒരു നായയെ പോലും വന്ധ്യംകരിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കുറ്റകരമായ അനാസ്ഥക്കെതിരെ ജനരോഷം ഉടലെടുക്കുന്നുണ്ട്.

No comments