ശോചനീയാവസ്ഥയിലായി പാണത്തൂർ പള്ളിക്കാൽ - കാറോളി റോഡ് ; ദുരിതത്തിലായി യാത്രക്കാർ
കാഞ്ഞങ്ങാട് : ഓണക്കാലത്ത് വൻ വിലക്കുറവുമായി സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ തുടക്കം. കാഞ്ഞങ്ങാട്ട് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഓണക്കാലത്ത് വിലക്കയറ്റവും അവശ്യവസ്തുക്കളുടെ ക്ഷാമവും ജനങ്ങളെ അലട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സബ്സിഡി നിരക്കിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കും. കൃത്രിമ ക്ഷാമമുണ്ടാക്കി ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാൻ 100 കോടി രൂപ സർക്കാർ സിവിൽ സപ്ലൈസ് കോർപ്പറേഷനു അനുവദിച്ചിട്ടുണ്ട്.അരിയും വെളിച്ചെണ്ണയും അടങ്ങിയ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ ന്യായവിലക്ക് ജനങ്ങൾക്ക് ലഭ്യമാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് കഴിഞ്ഞു. അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ നാല് വരെയാണ് ഓണം ഫെയർ. സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് വൈറ്റ് ലൈൻ കോംപ്ലക്സിനോട് ചേർന്നാണ് ഓണച്ചന്ത. സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ ഫ്ലാഗ് ഓഫും നടത്തി. നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ആദ്യവില്പന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, പി കെ നിഷാന്ത്, പി വി സുരേഷ്, ബങ്കളം
കുഞ്ഞികൃഷ്ണൻ, ബഷീർ ബെള്ളിക്കോത്ത്, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, വി വെങ്കിടേഷ്, കെ വി രാമചന്ദ്രൻ, ഉദിനൂർ സുകുമാരൻ, കെ സി ഹമ്മദ് കുഞ്ഞി, പ്രമോദ് കരുവളം, പി ടി നന്ദകുമാർ എന്നിവർ സംസാരിച്ചു. സപ്ലൈകോ കോഴിക്കോട് മേഖലാ മാനേജർ ഷെൽജി ജോർജ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു നന്ദിയും പറഞ്ഞു.
No comments