ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല പരിശീലന പരിപാടിയ്ക്കു പരപ്പയിൽ തുടക്കമായി
പരപ്പ : കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പദ്ധതിയുടെ ഭാഗമായി ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രറിയൻ മാർക്കും നാലു താലൂക്കുകളിലെ 8 കേന്ദ്രങ്ങളിലായി നടത്തുന്ന ഏകദിന പരിശീലന പരിപാടിക്ക് പരപ്പയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂളിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ നിർവഹിച്ചു. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.സി.അനിൽകുമാർ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എ.ആർ.വിജയകുമാർ, മുൻ സെക്രട്ടറി എ.ആർ.സോമൻ, സംസ്ഥാന കൗൺസിലർ ഒ.എം.ബാലകൃഷ്ണൻ, താലൂക്ക് വൈസ് പ്രസിഡൻ്റ് എ.കെ.രാജേന്ദ്രൻ, ജോയിൻ്റ സെക്രട്ടറി കെ.കരുണാകരൻ, ജില്ലാ എക്സി.അംഗം ജോസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ഗ്രഡേഷൻ ആൻഡ് അക്കൗണ്ടിങ്ങ് എന്ന വിഷയത്തിൽ ജില്ലാ ലൈബ്രറി ഓഫീസർ പി. ബിജു, ലൈബ്രറി മാനേജ്മെൻ്റ് ആൻ്റ് ഡിജിറ്റലൈസേഷൻ എന്ന വിഷയത്തിൽ റിസോഴ്സ് പേഴ്സൺ പി.ഡി വിനോദ് എന്നിവർ ക്ലാസുകൾ നയിച്ചു.
No comments