പരപ്പ ബസ്റ്റാൻഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപി മാർച്ച് നടത്തി
പരപ്പ : പരപ്പ ബസ് സ്റ്റാൻഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപി പരപ്പ ബൂത്ത് കമ്മിറ്റി മാർച്ച് നടത്തി മാർച്ച് വെള്ളരിക്കുണ്ട് സി ഐ കെ പി സതീഷിന്റെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. സൗജന്യമായി ബസ്റ്റാൻഡിൽ ഉള്ള സ്ഥലം ലഭിച്ചിട്ട് 15 വർഷം കഴിഞ്ഞിട്ടും നാളിതുവരെ നിർമ്മാണം ആരംഭിക്കാൻ പോലും തയ്യാറാകാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെയാണ് മാർച്ച് നടത്തിയത് തിരഞ്ഞെടുപ്പ് ആകുമ്പോൾ ബസ്റ്റാൻഡിൽ വിട്ടുകൊടുത്ത സ്ഥലത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശൗചാലയം നിർമ്മിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത് ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡണ്ട് വിനീത് മുണ്ടമാണി ഉദ്ഘാടനം ചെയ്തു. കരിന്തളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പ്രമോദ് വർണ്ണം അധ്യക്ഷനായി കർഷമോർച്ച ജില്ലാ പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ ബളാൽ ചന്ദ്രൻ പൈക്ക മധു വട്ടി പുന്ന ടി അനാമയൻ ഉത്തമൻ വിനോദ് തലയെടുക്കം എന്നിവർ സംസാരിച്ചു രവി പാലക്കിൽ സ്വാഗതവും രതീഷ് ബാബു നന്ദിയും പറഞ്ഞു.
No comments