Breaking News

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വെച്ച് ആരംഭിച്ചു


വെള്ളരിക്കുണ്ട് : ഹോമിയോ വകുപ്പിന്റെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെയും, സീനിയർ സിറ്റിസൺ ഫോറം വെള്ളരിക്കുണ്ട് യുണിറ്റിന്റെയും സംയുക്താ ഭിമുഖ്യത്തിൽ നീലേശ്വരം എൻ.കെ. ബി. എം. ഗവ. ഹോമിയോ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 10 മണിമുതൽ വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ ആരംഭിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബാബു കല്ലറക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ തോമസ് ചെറിയാൻ അധ്യക്ഷനായി.പുഴക്കര കുഞ്ഞിക്കണ്ണൻ നായർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഉത്ഘാടന ചടങ്ങിന് ആന്റണി കുമ്പുക്കൽ നന്ദി പറഞ്ഞു .ഡോ ഫിദ പി എം ,ഡോ വർഷ വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് .ക്യാമ്പിൽ വെച്ച് സൗജന്യ മരുന്ന് വിതരണവും രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ഉണ്ടായിരിക്കുന്നതാണ്. 


No comments