പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ആദൂർ, ആലന്തടുക്കയിലെ ചന്ദ്രൻ(60) ആണ് മംഗ്ളൂരുവിലെ ആശുപ്രതിയിൽ മരിച്ചത്.
കാസർകോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ആദൂർ, ആലന്തടുക്കയിലെ ചന്ദ്രൻ(60) ആണ് മംഗ്ളൂരുവിലെ ആശുപ്രതിയിൽ മരിച്ചത്. ആഗസ്റ്റ് 21ന് വിട്ടു പരിസരത്തു വച്ചാണ് ചന്ദ്രന് പാമ്പു കടിയേറ്റത്. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് ദേർളക്കട്ട, കെ എസ് ഹെഗ്ഡെ ആശുപത്രിയിലേയ്ക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടയിലായിരുന്നു അന്ത്യം സംഭവിച്ചത്. ചികിത്സയ്ക്കായി പ്രതിദിനം വൻ തുകയാണ് ചെലവഴിക്കേണ്ടിവന്നത്. നിർധന കുടുംബമായതിനാൽ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കഴിയാതെ കുടുംബം വിഷമിച്ചപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. എന്നിട്ടും ചന്ദ്രന്റെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: സരോജിനി. മക്കൾ: നിഥിൻ, നിരോഷ, നിഷാകുമാരി. മരുമക്കൾ: പ്രസീത, ശ്രീജിത്ത്, ശശിധരൻ.
No comments