ഡ്യൂട്ടിക്കിടെ ഹൃദയാഘാതം ; യുവസൈനികൻ മരണപ്പെട്ടു വെള്ളരിക്കുണ്ട് പന്നിത്തടത്തെ അരുൺ രാമകൃഷ്ണൻ (34)ആണ് ഡൽഹിയിൽ വെച്ച് മരണപ്പെട്ടത്
വെള്ളരിക്കുണ്ട് : സന്തോഷത്തിന്റെ ഉത്രാടനാളിൽ നാടാകെ കണ്ണീരിലാഴ്ത്തി വെള്ളരിക്കുണ്ട് പന്നിത്തടത്തെ സൈനികൻ അരുൺ രാമകൃഷ്ണൻ (34) മരണപ്പെട്ടു.
പന്നിത്തടം ചെമ്പൻകുന്ന് സ്വദേശിയായ ടി രാമകൃഷ്ണന്റെയും തങ്കമണി രാമകൃഷ്ണന്റെയും മകനാണ്. ഡ്യൂട്ടി സ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതം മൂലം ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അരുൺ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. സൈനിക സേവനത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകുവാൻ സെലക്ഷൻ കിട്ടി ട്രെയിനിംഗ് പൂർത്തിയാക്കി ഇരിക്കുമ്പോഴാണ് ധീരസൈനികനെ മരണം തട്ടിയെടുത്തത്. ഭൗതികശരീരം ഇന്ന് രാത്രിയോട് കൂടി മംഗലാപുരം എയർപോർട്ടിൽ എത്തുമെന്നാണ് അറിയുന്നത് .സംസ്‍കാരം പിന്നീട് ഭാര്യ : ശരണ്യ (വെള്ളരിക്കുണ്ട് ബെവ്‌കോ ക്ലർക്ക് ) സഹോദരങ്ങൾ : ആനന്ദ് ,അരവിന്ദ്
No comments