Breaking News

മണ്ണിടിച്ചൽ ഭീഷണിയെത്തുടർന്ന് ബേവിഞ്ച, വിരമലക്കുന്ന് ദേശീയപാത വഴിയുള്ള ഗതാഗത നിരോധനം പിൻവലിച്ചു


കാസർകോട്: മണ്ണിടിച്ചൽ ഭീഷണിയെത്തുടർന്ന് ബേവിഞ്ച, വിരമലക്കുന്ന് ദേശീയപാത വഴിയുള്ള ഗതാഗത നിരോധനം പിൻവലിച്ചു. മഴ കുറഞ്ഞത് കണക്കിലെടുത്താണ് നിയന്ത്രണം പിൻവലിച്ചതെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. കനത്ത മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച രാവിലെ മുതലാണ് ഗതാഗതത്തിന്

നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. അതേ സമയം കാസർകോട് ജില്ലയിലെ പ്രധാനനദികളായ കാര്യങ്കോട്, ഷിറിയ, മൊഗ്രാൽ പുഴകളിൽ പ്രളയ സാധ്യതയുണ്ടെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രസ്തുത നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും നദികളിലിറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ലെന്നും അറിയിപ്പിൽ പറഞ്ഞു.

No comments