അധ്യാപക ദിനത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ നാല്‍പതോളം അധ്യാപകരെ ആദരിച്ചു
രാജപുരം : അധ്യാപക ദിനത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ പി ടി എ യുടെ നേതൃത്വത്തില്‍ നാല്‍പതോളം അധ്യാപകരെ ആദരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ജെയിന്‍ പി വര്‍ഗ്ഗീസ് ഫാ.ജോബി പ്ലാച്ചേരിപ്പുറം, ഫാ.സോജന്‍ ഡോണ്‍ ബോസ്‌കോ, വിദ്യാര്‍ത്ഥി പ്രതിനിധി ആനന്ദ്, സ്റ്റാഫ് പ്രതിനിധി ബിപിന്‍ എന്നിവര്‍ സംസാരിച്ചു.
No comments