ബിരിക്കുളം ടൗണിലെ ഹൈമാസ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തണം ; വാർഡ് കോൺഗ്രസ് യോഗം
പരപ്പ : ബിരിക്കുളത്തെ ഇരുട്ടിലാഴ്ത്തിയ ഹൈമാസ് ലൈറ്റ് നോക്കുക്കുത്തിയായിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികാരികൾ.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ബിരിക്കുളം ടൗണിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് പ്രകാശിക്കാതെ ഒരു വർഷത്തലധികമായി. നിരവധി തവണ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അറ്റകുറ്റപ്പണി നടത്താതെ ബിരിക്കുളം ടൗണിനെ ഇരുട്ടിലാഴ്ത്തിയതിൽ കടുത്ത പ്രതിഷേധേ ത്തിലാണ് പ്രദേശവാസികൾ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി ബിരിക്കുളം ടൗണിനെ പ്രകാശപൂരിതമാക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബിരിക്കുളം 6-ാംവാർഡ് യോഗം ആവശ്യപ്പെട്ടു. ബിരിക്കുളത്ത് നടന്ന യോഗം മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് ഉദ്ഘാടനം ചെയ്തു ഐ എൻ ടി യു സി സംസ്ഥാന കമ്മറ്റിയംഗം സി ഒ സജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി നൗഷാദ് കാളിയാനം, മണ്ഡലം സെക്രട്ടറിമാരായ ബാലഗോപാലൻ കാളിയാനം , റെജി തോമസ്, തുടങ്ങിയവർ സംസാരിച്ചു. വാർഡ് പ്രസിഡൻ്റായ് മധുസുദനൻ പി യെ തെരെഞ്ഞെടുത്തു. കെ.പി.സി.സി യുടെ ഗ്യഹ സമ്പർക്ക പരിപാടി എത്രയും പെട്ടെന്ന് പൂർത്തീക്കരിച്ച് വിപുലമായ വാർഡ് കൺവെൻഷനോടെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കം കുറിക്കാൻ തിരുമാനിച്ചു. വാർഡ് സെക്രട്ടറി ഭാസ്ക്കരൻ നെല്ലിയര നന്ദി പറഞ്ഞു.
No comments