Breaking News

റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ദേശീയ വനം രക്തസാക്ഷിത്വ ദിനാചരണം നടത്തി


റാണിപുരം : റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ദേശീയ വനം രക്തസാക്ഷിത്വ ദിനാചരണം നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ ഉദ്ഘാടനം ചെയ്തു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി രാജു , സമിതി സെക്രട്ടറി കെ രതീഷ് , വൈസ് പ്രസിഡന്റ് ഷിബി ജോയി, ട്രഷറർ എം കെ സുരേഷ്, നിർവ്വാഹക സമിതിയംഗങ്ങളായ എം ബാലു, ടിറ്റോ വരകുകാലായിൽ , എസ് സുമതി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ കെ ഷിഹാബുദീൻ, ജി സൗമ്യ എന്നിവർ സംസാരിച്ചു.

No comments