പുതിയ ഷർട്ടിൽ പേനകൊണ്ട് വരച്ചു ഭർത്താവ് ഭാര്യയെ മർദ്ദിച്ചതായി പരാതി സംഭവം ബേഡഡുക്കയിൽ
ബേഡകം: പുതുതായി വാങ്ങിയ ഷർട്ടിൽ പേനകൊണ്ട് വരഞ്ഞതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ മർദ്ദിച്ചതായി പരാതി. മരുതടുക്കം, ചെന്നിക്കുണ്ട് സ്വദേശിനിയും ബേഡഡുക്ക, കല്ലടക്കുറ്റിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസക്കാരിയുമായ കെ എ മജീല (31)യാണ് മർദ്ദനത്തിനു ഇരയായത്. ഇവരുടെ പരാതിയിൽ ഭർത്താവ് യഹ്യക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് കേസിനാസ്പദമായ സംഭവം. ഭർത്താവിന്റെ പുതിയ ഷർട്ടിൽ ഭാര്യ പേനകൊണ്ട് വരച്ചിട്ടതാണ് പ്രകോപനത്തിനു കാരണമായത്. പുതിയ ഷർട്ടിൽ വരഞ്ഞിട്ടത് കണ്ട് സഹിക്കാൻ കഴിയാതെ യഹ്യ ഭാര്യയെ തടഞ്ഞു നിർത്തി മുഖത്തും മുതുകിലും അടിച്ചു പരിക്കേൽപ്പിച്ചതായാണ് പരാതി
No comments