പാറക്കോൽ കെ.എൻ. സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലവാരാചരണം നടത്തി
പാറക്കോൽ കെ.എൻ. സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലവാരാചരണം നടത്തി. സമാപനം ലൈബ്രറി കൗൺസിൽ വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറി എ.ആർ വിജയ കുമാർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് കെ. ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. രാജേഷ് ബാബു സ്വാഗതം പറഞ്ഞു. ലൈബ്രേറിയൻ ടി. സംഗീത് നന്ദി പറഞ്ഞു. രാവിലെ പതാക ഉയർത്തി. വൈകുന്നേരം ലൈബ്രറി പ്രവർത്തകർ അക്ഷര ദീപം തെളിയിച്ചു.
No comments