Breaking News

അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ മുതൽ..


വെള്ളരിക്കുണ്ട് : അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം നാളെ മുതൽ ആരംഭിക്കും. നാളെ രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വൈകുന്നേരങ്ങളിൽ നാമജപവും ഭജനസന്ധ്യയും ഉണ്ടായിരിക്കും. ദുർഗാഷ്ടമി ദിനമായ സെപ്റ്റംബർ 30ന് വൈകുന്നേരം സർവ്വേശ്വരവിളക്ക് പൂജയും പുസ്തക പൂജയും നടക്കും. ഒക്ടോബർ ഒന്ന് മഹാനവമി ദിവസം വാഹനപൂജ. പത്തിന് ആനന്ദഗീതം ,പുത്തരിപ്പൂജ ,ഉച്ചപൂജ, തുലാഭാരം, അന്നദാനം വൈകുന്നേരം നിറമാല ഉണ്ടാകും. ഒക്ടോബർ 2 വിജയദശമി ദിനത്തിൽ രാവിലെ എട്ടുമണി മുതൽ വിദ്യാരംഭം ആരംഭിക്കുന്നതും നാമസങ്കീർത്തനം, ഉച്ചപൂജ ,അന്നദാനം വൈകുന്നേരം അത്താഴപൂജയോടു കൂടി നവരാത്രി മഹോത്സവത്തിന് സമാപനം കുറിക്കുകയും ചെയ്യും

No comments