Breaking News

അമ്പലത്തറ സ്നേഹവീട്ടിൽ പോഷകാഹാര ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


അമ്പലത്തറ : സ്നേഹവീട്ടിൽ "നല്ലത് കഴിക്കാം " എന്ന പേരിൽ പോഷകാഹാര ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സമീകൃത ഭക്ഷണക്രമം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ക്ലാസിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ അടക്കം 45 പേർ പങ്കെടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡയറ്റീഷ്യൻ ശ്രുതി ക്ലാസ് കൈകാര്യം ചെയ്തു.
സ്നേഹവീട് ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ. പ്രസിഡന്റ് ജെയ്ൻ പി. വർഗീസ് ഉദ്ഘാടനം ചെയ്തു .
കാലടി സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രത്തിലെ ബി.എസ്‌.ഡബ്ല്യു. വിദ്യാർത്ഥിനികളായ നന്ദന സ്വാഗതവും ദേവിക നന്ദിയും അർപ്പിച്ചു.

No comments