Breaking News

ബേക്കൽ കോട്ടക്കുന്നിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


കാസർകോട്: ബേക്കൽ കോട്ടക്കുന്നിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബേക്കൽ പുതിയ വളപ്പ് കടപ്പുറത്തെ വിജയൻ(45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.

വിജയൻ സഞ്ചരിച്ച സ്കൂട്ടിയിൽ കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതമായി പരിക്കേറ്റ വിജയനെ നാട്ടുകാർ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments