ബൈക്കിൽ പശു ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് ഭീമനടി പാലക്കുന്നിലാണ് സംഭവം
ഭീമനടി : ബൈക്കിൽ പശു ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. കരിവെള്ളൂർ പെരളം സ്വദേശിയും ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ കെ രഞ്ജിത്ത് കുമാറി(43)നാണ് പരിക്കേറ്റത്. ഡ്യൂട്ടിക്കായി സ്റ്റോഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തിരുവോണ ദിവസം രാവിലെ ഏഴരയോടെ ഭീമനടി പാലക്കുന്നിൽ വച്ച് പശു ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
No comments