Breaking News

മാലോത്ത് കസ്ബ സ്കൂളിൽ നടന്ന എസ്.പി.സി ത്രിദിന ക്യാമ്പ് സമാപിച്ചു


മാലോം : മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 1, 2, 3 തീയതികളിലായി നടന്ന എസ്.പി.സി ഓണം ക്യാമ്പ് സമാപിച്ചു. സാമൂഹിക മൂല്യങ്ങൾ, വ്യക്തിത്വ വികസനം, യോഗ,ഡിസാസ്റ്റർ  മാനേജ്മെന്റ്( ഫയർ ആൻഡ് റെസ്ക്യൂ) തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു. പി.ടി, പരേഡ്, റോഡ് വാക്ക് & റൺ എന്നിവ ക്യാമ്പിന് ഉണർവേകി. ക്യാമ്പിന്റെ ഭാഗമായി എസ്.പി.സി കേഡറ്റുകൾ ചുള്ളിയിലെ ജീവൻ ജ്യോതി ആശ്രമം സന്ദർശിക്കുകയും, അവർ ശേഖരിച്ച പച്ചക്കറികളും പലചരക്ക് സാധനങ്ങളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സിവിൽ പോലീസ് ഓഫീസറുടെയും സാന്നിധ്യത്തിൽ ആശ്രമ അധികൃതർക്ക് കൈമാറുകയും ചെയ്തു. മൂന്നുദിവസം നീണ്ടുനിന്ന ക്യാമ്പ് കുട്ടികൾക്ക് വേറിട്ടൊരനുഭവമായി മാറി.

No comments