പാണത്തൂർ നെല്ലിക്കുന്നിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
പാണത്തൂർ : എംഡിഎംഎ യും, കഞ്ചാവുമായി പാണത്തൂരിൽ യുവാവ് പിടിയിലായി. പാണത്തൂർ നെല്ലിക്കുന്നിലെ പരുത്തിപ്പള്ളികുന്നിൽ ഷാജിയുടെ മകൻ സജൽ ഷാജി (23) ആണ് രാജപുരം പോലീസിന്റെ പിടിയിലായത്. ബസ്സിറങ്ങി നടന്നു വരവേ പാണത്തൂർ നെല്ലിക്കുന്നിലെ പനത്തടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം വച്ചാണ് ഇയാളെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 0.790 ഗ്രാം എംഡിഎംഎ യും , 6.740 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 7.15 നാണ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ മാരായ കരുണാകരൻ, ലതീഷ്, എഎസ്ഐ ഓമനക്കുട്ടൻ, എസ് സിപിഒ രൂപേഷ് , ഡ്രൈവർ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ ഇന്ന് കാസർഗോഡ് കോടതിയിൽ ഹാജരാക്കും. കഞ്ചാവ് കൈവശം വച്ചതിന് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.
No comments