കള്ളാർ സ്വദേശിയായ സ്കൂൾ ജീവനക്കാരനെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി
രാജപുരം : സ്കൂൾ ജീവനക്കാരനെ സ്കൂളിലെ വിശ്രമമുറിയിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം ടാഗോർ പബ്ലിക് സ്കൂളിലെ ജീവനക്കാരൻ കള്ളാർ ആലപ്പാട്ട് മത്തായിയുടെ മകൻ റെനി മാത്യു 53 വാണ് മരിച്ചത്. ടാഗോർ സ്കൂളിലെ വിശ്രമ മുറിയിൽ വൈകീട്ട് 3 മണിയോടെ മരിച്ച നിലയിൽ കാണുകയായിരുന്നു. വർഷങ്ങളായി ഇതേ സ്കൂൾ ബസിലെ ജീവനക്കാരനായിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തും.
No comments