Breaking News

പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണം ; കേരളാ പ്രവാസി സംഘം പനത്തടി ഏരിയ സമ്മേളനം

പനത്തടി: പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണം.പ്രവാസികൾക്കുള്ള പെൻഷൻ തുകയിൽ കേന്ദ്ര സർക്കാരിൻ്റെ പങ്ക് ഉറപ്പ് വരുത്തണം. കേരളാ പ്രവാസി സംഘം പനത്തടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കേരളാ പ്രവാസി സംഘം പനത്തടി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജലീൽ കാപ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കപിൽ തായന്നൂർ അധ്യക്ഷനായി ജില്ലാ സെക്രടറി പി ചന്ദ്രൻ , ജില്ലാ കമ്മിറ്റി അംഗം അബ്ദുൾറഹ്മാൻ,സിപിഐഎം ഏരിയ കമ്മിറ്റി മെമ്പർ പി.കെ രാമചന്ദ്രൻ , ലോക്കൽ സെക്രട്ടറി ജിനോ ജോൺ, ഒക്ലാവ് കൃഷ്ണൻ എന്നിവർ സംസരിച്ചു. മുതിർന്ന അംഗം രാഘവൻ വി വി പതാക ഉയർത്തി. ഏരിയ സെക്രട്ടറി റോണി ആൻറണി സ്വാഗതവും ട്രഷറർ ശിവകുമാർ നന്ദിയും പറഞ്ഞു. പുതിയ പ്രസിഡൻ്റായി കപിൽ തായന്നൂർ ,വൈസ് പ്രസിഡൻ്റുമാറായി അനിൽകുമാർ വി ആർ, തോമാസ് വി കെ ,സെക്രട്ടറി റോണി ആൻറണി ജോയിൻ്റ് സെക്രട്ടറിമാരായി മനോജ്കുമാർ,അനിൽ എന്നിവരെയും ട്രഷറായി പ്രദീപ് നെയും 17അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.


No comments