Breaking News

SYS,SKSSF കുന്നുംകൈ ഈസ്റ്റ് ശാഖ മെഗാറാലി നടത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ ഫ്ലാഗ് ഓഫ് ചെയ്തു


കുന്നുംകൈ : ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ & പാണക്കാട്സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ലൈബ്രറി ഉദ്ഘാടനവും  പൊതുസമ്മേളനവും 2025 സെപ്റ്റംബർ 14,15,16 നടക്കും .ഇതിന്റെ ഭാഗമായി SYS,SKSSF കുന്നുംകൈ ഈസ്റ്റ് ശാഖ മെഗാറാലി നടത്തി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി  ഇസ്മായിൽ ഫ്ലാഗ് ഓഫ് ചെയ്തു 

ഇന്നലെ വൈകുന്നേരം 4 മണിക്ക്  മഖാം സിയാറത്ത്, പതാക ഉയർത്തൽ  തുടർന്ന് ജില്ലയിലെ  പ്രമുഖ ടീമുകൾ അണിനിരന്ന ദഫിന്റെയും  സ്കൗട്ടിന്റെയും അകമ്പടിയോടെ   മെഗാ മീലാദ് റാലി നടന്നു .

ഇന്ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രവാസി സംഗമവും,വനിതകൾക്കുള്ള മതപഠന ക്ലാസ് എന്നിവ നടക്കും.നാളെയാണ് പൊതുസമ്മേളനവും ഉത്ഘാടനചടങ്ങും നടക്കുക .

 

No comments