കാരുണ്യമുള്ള മനസ്സുകൾ കൈകോർത്തു... ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 236100 രൂപ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലുള്ള പാത്തിക്കര കൂട്ടക്കളം ഉന്നതിയിലെ അജയന്റെ കുടുംബത്തിന് കൈമാറി
വെള്ളരിക്കുണ്ട് : കാരുണ്യമുള്ള മനസ്സുകൾ കൈകോർത്തു ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 236000 ഓളം രൂപ അജയന്റെ കുടുംബത്തിന് കൈമാറി.
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്ന പാത്തിക്കരയിലെ കെ അജയൻ കൂട്ടക്കളത്തിനെ സഹായിക്കാനാണ് എൽഡിഎഫ് വെള്ളരിക്കുണ്ട് കമ്മിറ്റി നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.ഇതിലൂടെ 3100 ഓളം ബിരിയാണികൾ വിറ്റു കൊണ്ടാണ് ഇത്രത്തോളം തുക സമാഹരിച്ചത്. ഇന്നലെ വൈകുന്നേരം പാത്തിക്കര കൂട്ടക്കളം ഉന്നതിയിൽ നടന്ന ചടങ്ങിലാണ് ബിജു തുളുശേരിയുടെ നേതൃത്വത്തിലുള്ള സംഘം തുക കൈമാറിയത്. ചടങ്ങിൽ വാർഡ് മെമ്പർ വിഷ്ണു സ്വാഗതം പറഞ്ഞു. ബേബി പുതുമന ആദ്യക്ഷനായി. ബിജു തുളുശ്ശേരി ചടങ്ങ് ഉത്ഘാടനം ചെയ്തു. ഹരീന്ദ്രൻ പാത്തിക്കര, ചന്ദ്രൻ വിളയിൽ, ,തോമസ് പാലമറ്റം, ടോമി മണിയതോട്ടം, ജെയിംസ്, ജോയ് കെ യു,സൈമൺ മൊട്ടയാനി, ജോയ് കുമളിയിൽ, ജോജി പാലമറ്റം, ഗിരീഷ് ടി എൻ, ജോഷ്വാ ഒഴുകയിൽ, ജോസ് കാക്കകൂട്ടിൽ, ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചെറിയ കാലയളവിൽ വലിയ ചികിത്സാ സഹായം സംഘടിപ്പിച്ചു കൊടുത്ത ബിരിയാണി ചലഞ്ച് കമ്മിറ്റിയോട് അജയന്റെ കുടുംബത്തിന് വേണ്ടിയും കൂട്ടക്കളം ഉന്നതിക്ക് വേണ്ടിയും രാധിക അനീഷ് നന്ദി പറഞ്ഞു
No comments