Breaking News

ഷാഫിപറമ്പിൽ എംപിക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധം ; കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി


കാസർഗോഡ്: പേരാമ്പ്രയിൽ വെച്ച് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിക്ക് നേരെ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ അതിക്രമത്തിൽ കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഒരു  ജനപ്രതിനിധിക്കെതിരെ പോലും  നിയമപാലകർ ഇത്തരത്തിലുള്ള  അക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ സംവിധാനത്തിനോടുള്ള വെല്ലുവിളിയാണ്. ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിക്ക് നേരെ പ്രത്യേകിച്ച് സമാധാനപരമായ ജനാധിപത്യ പ്രതിഷേധ സാഹചര്യങ്ങളിൽ പോലീസ് ശാരീരികമായി അതിക്രമം നടത്തുന്നത് ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല. ഈ സംഭവത്തിൽ ഉന്നതല അന്വേഷണം പ്രഖ്യാപിക്കണമെന്നും അതിക്രമത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നും പാർട്ടി ശക്തമായി ആഹ്വാനം ചെയ്തു. ഒരു ജനപ്രതിനിധിയെ (എംപി ) സല്യൂട്ട് ചെയ്യേണ്ട പോലീസ് ജനങ്ങളെ സേവിക്കാൻ ബാധ്യതപ്പെട്ട പോലീസ് സേന  (സിപിഎം) പിണറായി വിജയനോടുള്ള രാഷ്ട്രീയപരമായ പക്ഷപാതിത്വം വെടിഞ്ഞ് നിയമപരമായി പ്രവർത്തിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ശബരിമലയിൽ വരെ കളവു നടത്തലിൽ ആരോപണ വിധേയമായ പിണറായി സർക്കാരിന്റെ തെറ്റുമറിച്ചു പിടിക്കാൻ പോലീസ് നടത്തുന്ന ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിന് ഗുണകരമല്ല. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീ ജെറ്റോ ജോസഫ് ജജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് എന്നിവർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

No comments