Breaking News

റബർ മാർക്കറ്റിങ് സൊസൈറ്റിയിൽ നിക്ഷേപ തട്ടിപ്പ് രണ്ട് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : കാഞ്ഞങ്ങാട് റബർ മാർക്കറ്റിങ് സൊസൈറ്റിയിൽ നിക്ഷേപതട്ടിപ്പ് രണ്ട് പേർക്കെതിരെ കേസെടുത്തു.

കാസർകോട് റബർ മാർക്കറ്റിംഗ് സൊസൈറ്റി വെള്ളരിക്കുണ്ട് ശാഖയിൽ ആണ് നിക്ഷേപതട്ടിപ്പ് നടന്നതായി പരാതിയുള്ളത്. എട്ട് ലക്ഷത്തിലേറെ രൂപ തിരികെ ലഭിക്കുന്നില്ലെന്ന വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് തകിടിയേൽ ജോയൻ ്റെ ഭാര്യ ജിജി ജോയൻ ്റെ 50 പരാതിയിൽ ബേബി കാലിച്ചാനടുക്കം, ചിറ്റാരിക്കാൽ പള്ളത്തും കുഴിയിലെ സൈമൺ എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. പരാതിക്കാരിയും ബന്ധുക്കളും നിക്ഷേപമായി നൽകിയ 808200 രൂപ തിരികെ നൽകാതെ ചതി ചെയ്തെന്ന പരാതിയിലാണ് കേസ്. 2014 ൽ ആയിരുന്നു പണം നിക്ഷേപിച്ചത്.

No comments