Breaking News

തൈക്കടപ്പുറം അഴിത്തലയിൽ പൂഴിവാരുന്ന ചീനയിൽ ബോട്ടിടിച്ച് തൊഴിലാളിയെ കാണാതായി


നീലേശ്വരം തൈക്കടപ്പുറം അഴിത്തലയില്‍ പൂഴിവാരുന്ന ചീനയില്‍ ബോട്ടിടിച്ച് ഒരു തൊഴിലാളിയെ കാണാതായി. ചെറുവത്തൂര്‍ കാരി സ്വദേശിയെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇരുട്ടായതിനാല്‍ ചീന ബോട്ടില്‍ ഉണ്ടായിരുന്നവര്‍ കണ്ടിരുന്നില്ല. പുഴയില്‍ തെറിച്ചു വീണയാളെ ബോട്ടില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ക്കായി നാട്ടുകാരും തീരദേശ പോലീസും മറ്റും തിരച്ചില്‍ നടത്തിവരികയാണ്.


No comments