Breaking News

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ 82 വയസ്സുകാരനായ പ്രതിക്ക് 20 വർഷം തടവ്


കാസർഗോഡ് : പ്രായപൂർത്തിയാകാത്ത   കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ 82 വയസ്സുകാരനായ പ്രതിക്ക് 20 വർഷം സാധാരണ തടവും  1 ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 2 വർഷം അധിക തടവിനും ശിക്ഷ വിധിച്ചു.

മേല്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14വയസ്സ് പ്രായമുള്ള ആൺ കുട്ടിയെ പ്രതിയായ   മുഹമ്മദ്‌. A. U s/o U  ഉമ്മർ, നിഷ മനസിൽ, കടവത്ത് റോഡ്, ചെമ്മനാട്, ചെമ്മനാട് ഗ്രാമം എന്നായാൾ 2022 ജൂൺ മാസം മുതൽ 2023 നവംബർ മാസം വരെയുള്ള കാലയളവിൽ പ്രതി തന്റെ ജൂസ് കടയുടെ ഉള്ളിലുള്ള മുറിയിൽ വെച്ച് പല പ്രാവശ്യം 14 വയസ്സ് പ്രായമുള്ള  മാനസിക വൈകല്യമുള്ള ആൺ കുട്ടിയെ ഗൗരവ തരമായ പ്രവേശിത ലൈംഗിക അതിക്രമത്തിനിര യാക്കുകയും, പ്രതിയുടെ ഇത്തരത്തിലുള്ള പ്രവർത്തി മറ്റുള്ളവർ അറിയാതിരിക്കാൻ പ്രതി കുട്ടിക്ക് പണം നൽകിയിരിക്കുകയും  ചെയ്ത കേസിലാണ് ഇന്ന് (29.11.25)  സ്പെഷ്യൽ  കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഓഫൻസസ്  അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ്  ശ്രീ,: സുരേഷ് P. M ശിക്ഷ  വിധിച്ചത്.

പോക്സോ ആക്ട്  6(1) r/w 5(k)(l)പ്രകാരം 20 വർഷം സാധാരണ തടവും, 1 ലക്ഷം രൂപ  പിഴയും, പിഴ അടച്ചില്ലെങ്കിൽ 2 വർഷം അധിക തടവും ആണ് ശിക്ഷ . 

മേല്പറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഉത്തംദാസ് ടി യും, തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ  ഇൻസ്‌പെക്ടർ ഓഫ് പോലീസ് ആയിരുന്ന അരുൺകുമാർ. എം ആർ ഉം ആണ്.

പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ. എ യും പ്രോസിക്യൂഷൻ ഡ്യൂട്ടിക്കായി  എഎസ്ഐ ശോഭയും കോടതിയിൽ ഹാജരായി.


No comments