കുമ്പളയിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
കാസര്‍കോട്: കാസര്‍കോട് കുമ്പളയിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് - റംസീന ദമ്പതികളുടെ മകള്‍ റിസ്വാന ആണ് മരിച്ചത്. 15 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. റിസ്വാനയും കൂട്ടുകാരിയും ചേര്‍ന്ന് സ്‌കൂട്ടറില്‍ ട്യൂഷന് പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല.
No comments