സത്യപ്രതിജ്ഞ ദിനത്തിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം വാക്ക് പാലിച്ച് ജോസ് പാറത്തട്ടേൽ
കുറ്റിക്കോൽ: കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ദിനത്തിൽ ചൂരിത്തോട് 11-ാം വാർഡ് മാനടുക്കം ശാസ്ത്രി നഗർ ഉന്നതിയിൽ എട്ട് മാസത്തിലധികമായി മുടങ്ങി കിടന്ന കുടിവെള്ള വിതരണം പുനരാരംഭിച്ച് ഉത്ഘാടനം ചെയ്ത് വാർഡ് മെമ്പർ ജോസ് പാറത്തട്ടേൽ . കാസറഗോഡ് ജില്ലയിലെ ഏറ്റവും വലിയ ഉന്നതിയിൽ 80 കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ദുരിതം അനുഭവിച്ച് വന്നിരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ഉന്നതിയിൽ സന്ദർശനം നടത്തിയപ്പോൾ കോൺഗ്രസ്സ് പ്രവർത്തകർ നല്കിയ വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉന്നതിയിലെ കുടിവെള്ള വിതരണം പുനരാരംഭിക്കുകയെന്നുള്ളത്. പനത്തടി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ എൻ വിൻസെന്റ് മുഖ്യാതിഥിയായിരുന്നു. കുഞ്ഞമ്പു തൊടപ്പനം, രാധകൃഷ്ണൻ കനക്കരംകോടി, സാനു മാനടുക്കം, രഞ്ജു മാനടുക്കം, ദീപ, ജയശ്രീ എന്നിവർ സംസാരിച്ചു.
No comments