കേരള സീനിയർ സിറ്റിസൺ ഫോറം ബളാൽ പഞ്ചായത്ത് കമ്മറ്റിയുടെ വാർഷിക സമ്മേളനവും ആദരിക്കൽ ചടങ്ങും വെള്ളരിക്കുണ്ടിൽ നടന്നു
വെള്ളരിക്കുണ്ട് : കേരള സീനിയർ സിറ്റിസൺ ഫോറം ബളാൽ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ വാർഷിക സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ആദരിക്കൽ ചടങ്ങും നടന്നു. വെള്ളരിക്കുണ്ട് ദർശന മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലത ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം ബളാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യക്ഷത വഹിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം മുതിർന്ന പൗരന്മാരെ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് അബൂബക്കർ ഹാജി ജനപ്രതിനിധികളെ ആദരിച്ചു. ജില്ലാ സെക്രട്ടറി കെ. സുകുമാരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ബളാൽ ഗ്രാമപഞ്ചായത്ത് അംഗം ഷാജൻ പൈങ്ങോട്ട്, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ ശൈലജ കൃഷ്ണൻ, കെ.സി ആൻ്റണി, അഗസ്റ്റ്യൻ ജോർജ്, ഗംഗാധരൻ കൊടക്കൽ, എം.വി നാരായണൻ, അബ്ദുൾ ഖാദർ, ബടുവൻ ഹാജി, രത്നാകരൻ പാലാത്തടം തുടങ്ങിയവർ ആശംസകൾ നേർന്നു. സെക്രട്ടറി പി. ആർ ശശിധരൻ സ്വാഗതവും അബ്ദുൾ റഹിമാൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പുഴക്കര കുഞ്ഞിക്കണ്ണൻ നായർ പ്രസിഡണ്ടായും കെ ടി വർഗീസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
No comments