ബളാലിൽ എ.ലത പ്രസിഡന്റ് രാജു കട്ടക്കയം വൈസ് പ്രസിഡന്റ്..
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി കോൺഗ്രസിലെ എ. ലത തിരഞ്ഞെടുക്കപ്പെട്ടു. മൂന്നിനെതിരെ 13 വോട്ടുകൾ നേടിയാണ് രണ്ടാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എ. ലത പ്രസിഡന്റ് ആയത്.
മുൻ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് വി. നാരായണൻ നായരുടെ മകൾ കൂടിയാണ് എ. ലത.
വൈസ് പ്രസിഡന്റ് ആയി പന്ത്രണ്ടാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രാജു കട്ടക്കയത്തെ തിരഞ്ഞെടുത്തു.കഴിഞ്ഞ 35 വർഷമായി ജനപ്രധിനിധിയാണ് രാജു കട്ടക്കയം..
നിലവിൽ 17 അംഗ ഭരണസമിതിയിൽ യു. ഡി. എഫിന് 14 ഉം എൽ. ഡി. എഫിന് 3 ഉം അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ചെയ്തു.
പതിനാറാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൽ. ഡി. എഫിലെ ശ്രീജ പ്രസിഡന്റ് സ്ഥാനത്തേക്കും പത്താം വാർഡിൽ നിന്നും വിജയിച്ച സനോജ് മാത്യു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചുവെങ്കിലും ഇരുവർക്കും മൂന്ന് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. റിട്ടേണിങ്ങ് ഓഫീസർ സുഷ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു.
പുതിയ പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവർക്ക് പഞ്ചായത്ത് രാജ് നിയമങ്ങളും ചട്ടങ്ങളും എന്ന പുസ്‌തകങ്ങൾ സമ്മാനിച്ചു കൊണ്ട് ഉദ്യോഗസ്ഥർ അവരെ സ്വീകരിച്ചു..
No comments