കിനാനൂരിലെ കെ.നാരായണൻ ചരമ വാർഷിക ദിനത്തിൽ ചോയ്യങ്കോട്ട് നടന്ന അനുസ്മരണ യോഗം സി പി ഐ (എം) ജില്ലാക്കമ്മറ്റിയംഗം വി.കെ.രാജൻ ഉൽഘാടനം ചെയ്തു
ചോയ്യങ്കോട്ട്: കയൂർ സമര സേനാനിയും കരിന്തളം നെല്ലെടുപ്പ് കേസിലെ പോരാളിയും വളണ്ടിയർ ക്യാപ്റ്റനുമായിരുന്ന കിനാനൂരിലെ കെ.നാരായണന്റെ 19-ാം ചരമവാർഷികം സി പി ഐ (എം) കിനാനൂർ ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചോയ്യങ്കോട്ട് നടന്ന അനുസ്മരണ യോഗം ജില്ലാക്കമ്മറ്റിയംഗം വി.കെ.രാജൻ ഉൽഘാടനം ചെയ്തു. കെ.രാജൻ അധ്യക്ഷനായി. കെ പി.നാരായണൻ പുഷ്പ്പ ചക്ര മർപ്പിച്ചു. വി.കെ.രാജൻ പതാകയുയർത്തി. പാറക്കോൽ രാജൻ . കെ.പി.നാരായണൻ. എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി കെ.കുമാരൻ സ്വാഗതം പറഞ്ഞു
No comments