പേപ്പട്ടിയുടെ കടിയേറ്റ നിരവധി വളർത്ത് മൃഗങ്ങൾക്ക് അടിയന്തര വാക്സിനേഷൻ കുത്തിവെയ്പ്പ് നടത്തി
കുറ്റിക്കോൽ: കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിൽ ചൂരിത്തോട് 11-ാം വാർഡ് കക്കച്ചാലിൽ ഇന്നലെ പേപ്പട്ടിയുടെ കടിയേറ്റ നിരവധി വളർത്ത് മൃഗങ്ങൾക്ക് അടിയന്തര വാക്സിനേഷൻ കുത്തിവെയ്പ്പ് നടത്തി.
കുറ്റിക്കോലിലെ മൃഗസംരഷണ വകുപ്പ് ജീവനക്കാർ. മുന്ന് പശുക്കൾക്കും നാല്പത്തി രണ്ട് വളർത്ത് പട്ടികൾക്കുമാണ് വാക്സിനേഷൻ കുത്തിവെച്ചതെന്ന് വാർഡ് മെമ്പർ ജോസ് പാറത്തട്ടേൽ അറിയിച്ചു. കടിയേറ്റ വളർത്ത് മൃഗങ്ങൾക്ക് ഡിസംബർ 29 - ജനുവരി 02,09, 23 തിയതികളിൽ തുടർന്നും വാക്സിനേഷൻ കുത്തിവെപ്പ് നടത്തേണ്ടതുമാണ്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മീനാഷി പി. റെനിമോൾ ജോസഫ് എന്നിവർ കുത്തിവെയ്പ്പിന് നേതൃത്വം നല്കി.
No comments