ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി" വരക്കാട് സ്കൂളിൽ ആരംഭിച്ചു
ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി" 2025 ഡിസംബർ 26ന് വി കെ എൻ എസ് ഏച് എസ് എസ് വരക്കാട് സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. വരക്കാട് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സിപി സുരേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സപ്തദിന സഹവാസ ക്യാമ്പിന്റെയും സ്നേഹാങ്കണം പ്രവർത്തനത്തിന്റെയും ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ഒക്ലാവ് കൃഷ്ണൻ നിർവഹിച്ചു. മുഖ്യാതിഥിയായി എത്തിയ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കെ ജനാർദ്ദനൻ കൈനി യുവാക്കളുടെ ഇടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും എൻഎസ്എസ് യുവതയുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും ഓർമ്മിപ്പിച്ച് സംസാരിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീധരൻ സി വി,ബളാൽ ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് സുരേഷ് മുണ്ടമാണി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മുൻ വാർഡ് മെമ്പർ ബിന്ദു മുരളീധരൻ, വരക്കാട് ഹയർസെക്കൻഡറി സ്കൂൾ എസ് എം സി ചെയർമാൻ പത്രോസ് കുന്നേൽ,ബളാൽ ഹയർ സെക്കൻഡറി സ്കൂൾ മദർ പി ടി എ പ്രസിഡണ്ട് ആതിരമാധവൻ, പിടിഎ വൈസ് പ്രസിഡന്റ് രവീന്ദ്രൻ എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബളാൽ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി മോളി കെ ടി സ്വാഗതവും, ബളാൽ ഗവ. ഹയർ സെക്കൻ്റ് റി സ്കൂൾ ഹെഡ്മിസ്ട്രസ് രജിത കെ വി നന്ദിയും പറഞ്ഞു.
No comments