വരക്കാട് സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ തിരുനാൾ ആഘോഷത്തിന് തുടക്കമായി വികാരി ഫാ.ജോസ് മുണ്ടയ്ക്കൽ കൊടിയേറ്റി
നർക്കിലക്കാട് : വരക്കാട് സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ ഉണ്ണീശോയുടെയും വി. യൗസേപ്പിതാവിൻ്റെയും ധീര രക്തസാക്ഷിയായ വി. സെബസ്‌ത്യാനോസിൻ്റെയും തിരുനാൾ ആഘോഷത്തിന് തുടക്കമായി.
വികാരി ഫാ. ജോസ് മുണ്ടയ്ക്കൽ കൊടിയേറ്റി..തുടർന്ന് വി.കുർബാന മരിച്ച് പോയ പ്രിയപ്പെട്ടവർക്കായി സിമിത്തേരിയിൽ പ്രത്യേക പ്രാർത്ഥനയും നടന്നു. ഇന്ന് രാവിലെ 10.00 ന് ഇടവകയിലെ പ്രായമായവരെ ആദരിക്കലും തുടർന്ന് പ്രായമായവർക്കും രോഗാവസ്ഥയിലുള്ളവർക്കും വേണ്ടിയുള്ള പ്രാർത്ഥനയും വി. കുമ്പസാരവും വി. കുർബ്ബാനയും സ്നേഹവിരുന്നും ഉണ്ടായിരിയ്ക്കും.വൈകുന്നേരം 4. ന് നൊവേന. 4.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാന . ഫാ.തോമസ് മേനപ്പാട്ടുപടിയ്ക്കൽ (വികാരി, തയ്യേനി ലൂർദ്ദ് മാതാ പള്ളി) 6.30 ന് : സൺഡേ സ്‌കൂൾ കുട്ടികളുടെയും ഭക്ത സംഘടനകളുടെയും കലാപരിപാടികൾ.
നാളെ (ഞായർ) വൈകുന്നേരം. 4.00 ന് ജപമാല വൈകുന്നേരം. 4.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാന . ഫാ. ജോൺസൺ പുലിയുറുമ്പിൽ (വികാരി തടിക്കടവ് സെൻ്റ് ജോർജ് ചർച്ച്)
വചനസന്ദേശം റവ. ഫാ. അഗസ്റ്റിൻ ചക്കാംകുന്നേൽ (വികാരി ചട്ടമ്മ സെന്റ് മേരീസ് ചർച്ച്)
വൈകുന്നേരം 7 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നർക്കിലക്കാട് ടൗൺ ചുറ്റി പള്ളിയിലേക്ക് തുടർന്ന് പരിശുദ്ധ കുർബ്ബാനയുടെ സമാപന ആശിർവാദം. സ്നേഹ വിരുന്നോടു കൂടി തിരുനാൾ സമാപിയ്ക്കും.
No comments