Breaking News

വെള്ളരിക്കുണ്ട് ടൗണിന്റെ വികസനത്തിനായി കൂട്ടായ്മയോടെ പ്രവർത്തിക്കും ; ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയികൾക്ക് വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ആദരവും അനുമോദനവും സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിന്റെ വികസനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ട ത്രിതല പഞ്ചായത്ത് വിജയികൾക്ക് വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ആദരവും അനുമോദനവും സംഘടിപ്പിച്ചു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ്‌ അഹമ്മദ്‌ ഷെരീഫ്  വിജയികളെ ആദരിച്ചുകൊണ്ടു ചടങ്ങ്  ഉത്ഘാടനം ചെയ്തു. കെ വി വി ഇ എസ് വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ്‌ തോമസ് ചെറിയാൻ ആദ്യക്ഷനായ ചടങ്ങിൽ നിയുക്ത ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗൺ ഉൾപ്പെടുന്ന ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ മെമ്പർ ബിൻസി ജെയിൻ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സെഫീന ഫൈസൽ, വെള്ളരിക്കുണ്ട് വാർഡ് അംഗം ഷാജൻ പൈങ്ങോട്ട്, കരുവുള്ളടക്കം വാർഡ് അംഗം ഷോബി ജോസഫ്, കിനാനൂർ കരിന്തളം പത്താം വാർഡ് അംഗം ഷൈലജ കൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്. വെള്ളരിക്കുണ്ട് ടൗണിന്റെ വികസനത്തിന്‌ തങ്ങളാൽ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട് ,ചിറ്റാരിക്കാൽ യൂണിറ്റ് പ്രസിഡന്റ് ജോയിച്ചൻ മച്ചിയാനിക്കൽ ,മാലോം യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം കെ വി വി ഇ എസ്  യൂണിറ്റ് വനിതാ വിങ് പ്രസിഡന്റ് കുസുമം ബിനോയ്  ,  ജില്ലാ ജനറൽ സെക്രട്ടറി മായ രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ചടങ്ങിൽ കെ വി വി ഇ എസ് വെള്ളരിക്കുണ്ട് യൂണിറ്റ് സെക്രട്ടറി ബാബു കല്ലറക്കൽ സ്വാഗതം പറഞ്ഞു.ട്രഷറർ ഷാജി പി വി ചടങ്ങിന് നന്ദി പറഞ്ഞു













No comments